നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്റിന്‍റെ ഉദ്ഘാടനവും ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നാളെ നിര്‍വഹിക്കും

കുറഞ്ഞവിലയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭ്യമാക്കുന്നതിന് കെഎസ്ഡിപിയില്‍ സജ്ജമാക്കിയ നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനുള്ള ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നാളെ നിര്‍വഹിക്കും. മന്ത്രി ഇ പി ജയരാജന്‍ ആണ് തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ദീര്‍ഘനാള്‍ കഴിക്കേണ്ട മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒങ്കോളജി പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സഹകരണവകുപ്പില്‍ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് ആരംഭിക്കുന്ന പാര്‍ക്കില്‍ 300മില്ലിഗ്രാം ഡോസിലുള്ള 600 ലക്ഷം ടാബ്ലറ്റുകളും 350 മില്ലിഗ്രാം ഡോസിലുള്ള 450 ലക്ഷം കാപ്‌സ്യൂളുകളും 5 മില്ലി ലിറ്റര്‍ മുതലുള്ള 9 ലക്ഷം ഇഞ്ചക്ഷന്‍ മരുന്നുകളും ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഈ മരുന്നുകളെല്ലാം 30മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.- മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

കുറഞ്ഞവിലയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭ്യമാക്കുന്നതിന് കെഎസ്ഡിപിയില്‍ സജ്ജമാക്കിയ നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനവും കാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനുള്ള ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കുകയാണ്.

പൂര്‍ണ്ണമായി ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ നിര്‍മ്മിത യന്ത്രസംവിധാനങ്ങളുമായാണ് പുതിയ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി കുപ്പിമരുന്നുകള്‍, 1.20 കോടി എല്‍വിപി മരുന്നുകള്‍, 88 ലക്ഷം ഒഫ്താല്‍മിക് തുള്ളിമരുന്നുകള്‍ ഉള്‍പടെ 14 ഇനം മരുന്നുകള്‍ പുതിയ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കാനാകും.

കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ദീര്‍ഘനാള്‍ കഴിക്കേണ്ട മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒങ്കോളജി പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സഹകരണവകുപ്പില്‍ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് ആരംഭിക്കുന്ന പാര്‍ക്കില്‍ 300മില്ലിഗ്രാം ഡോസിലുള്ള 600 ലക്ഷം ടാബ്ലറ്റുകളും 350 മില്ലിഗ്രാം ഡോസിലുള്ള 450 ലക്ഷം കാപ്‌സ്യൂളുകളും 5 മില്ലി ലിറ്റര്‍ മുതലുള്ള 9 ലക്ഷം ഇഞ്ചക്ഷന്‍ മരുന്നുകളും ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.

ഈ മരുന്നുകളെല്ലാം 30മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനം വൈവിധ്യവല്‍ക്കരണത്തിലൂടെ ഇന്ന് കോടികളുടെ ലാഭമുണ്ടാക്കി കുതിക്കുകയാണ്.

കുറഞ്ഞവിലയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭ്യമാക്കുന്നതിന് കെഎസ്ഡിപിയില്‍ സജ്ജമാക്കിയ നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍…

Posted by E.P Jayarajan on Sunday, 21 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News