മഹാരാഷ്ട്രയിൽ ഒത്തുചേരലുകൾ നിരോധിച്ചു

മഹാരാഷ്ട്രയിലെ കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കൂടിയതോടെ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തുന്നത്. മതപരവും സാമൂഹികവുമായ ഒത്തുചേരലുകൾ നിരോധിച്ചു കൊണ്ട് സർക്കാർ അടിയന്തിര ഉത്തരവ് പുറത്തിറക്കി.

ഇതോടെ പൊതുപരിപാടികൾ, വിവാഹം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ അടക്കം തൽക്കാലം അനുവദിക്കില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സർക്കാർ. ഇന്ന് മഹാരാഷ്ട്രയിൽ പുതിയ കേസുകളുടെ എണ്ണം ഏഴായിരത്തിനോട് അടുത്തപ്പോൾ മുംബൈയിൽ ആയിരത്തിന് അടുത്താണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇന്ന് 2417 രോഗികളെ ഡിസ്ചാർജ് ചെയ്തപ്പോൾ 6971 പുതിയ കൊവിഡ് -19 കേസുകൾ കൂടിയാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് സംസ്ഥാനത്ത് 35 കൊവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, സംസ്ഥാനത്ത് മരണനിരക്ക് 2.47% ആണ്.

മഹാരാഷ്ട്ര സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം 21,00,884 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. മുംബൈയിൽ 921 കേസുകൾ റിപ്പോർട്ട് ചെയ്തു.

അടുത്ത പത്തു ദിവസം രോഗവ്യാപനത്തിന്റെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം സംസ്ഥാനത്ത് ലോക് ഡൌൺ നടപ്പാക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. നിലവിൽ അമരാവതി, യാവത്മാൽ ജില്ലകളിലാണ് ഒരാഴ്ചയോളം ലോക്ക് ഡൌൺ പ്രഖാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News