കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഇന്ന് ചേർന്ന കർഷക നേതാക്കളുടെ യോഗത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് തീരുമാനമായി. ഫെബ്രുവരി 28ന് മീരറ്റ്ൽ വച്ചു നടക്കുന്ന മഹാപഞ്ചായത്തിൽ വച്ച് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ കർഷകർ കേന്ദ്രത്തിന് അപ്പീൽ സമർപ്പിക്കും.

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 23 ന് കർഷകർ “പഗ്ദി സാംബാൽ ദിവാസ്” ആഘോഷിക്കും. ചാച്ച അജിത് സിങ്ങിന്റെയും സ്വാമി സഹജനന്ദ് സരസ്വതിയുടെയും സ്മരണയ്ക്കായി കർഷകർ അവരുടെ പ്രാദേശിക തലപ്പാവ് ധരിച്ചുകൊണ്ട് അതിർത്തികൾ ഉപരോധിക്കും.

ഫെബ്രുവരി 24 ന് ‘ദാമൻ വിരോധി ദിവാസ്’ ആഘോഷിക്കുമെന്ന് കർഷർ.ഈ ദിവസം രാഷ്ട്രപതിക്ക് കർഷകർ മെമ്മോറാണ്ടം നൽകും.ഫെബ്രുവരി 26 ന് ‘യുവ കിസാൻ ദിവാസ്’ സംഘടിപ്പിക്കും. ഈ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ ദില്ലി അതിർത്തികൾ ഉപരോധിക്കും.

ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷി ദിനമായ 27ന് “കിസാൻ മജ്‌ദൂർ ഏക്ത ദിവാസ്” ആഘോഷിക്കും.അതേ സമയം ഫെബ്രുവരി 28ന് യുപിയിലെ മീരറ്റ്ൽ നടക്കുന്ന കർഷക മഹാപഞ്ചായത്തിൽ കർഷകരുടെ നേതൃത്വത്തിൽ കേന്ദ്രത്തിന് അപ്പീൽ സമർപ്പിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News