‘വൂള്‍ഫ്’ വരുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ഫഹദ് ഫാസില്‍

അര്‍ജ്ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.
ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

#Wolf First Look

Posted by Fahadh Faasil on Sunday, 21 February 2021

ഷേക്സ്പിയര്‍ എം എ മലയാളമാണ് ഷാജി അസീസിന്‍റെ ആദ്യ സംവിധാന സംരംഭം. ‘ഒരിടത്തൊരു പോസ്റ്റ് മാന്‍’ എന്ന ചിത്രത്തിന് ശേഷം ഷാജി അസീസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി ആര്‍ ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി ആര്‍ ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ഗാനരചയിതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News