പുതുച്ചേരി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി എന്‍ നാരായണസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. ഒരു കോണ്ഗ്രനസ് എംഎല്എയും ഒരു ഡിഎംകെ എംഎല്‍എയും കൂടി സ്ഥാനം രാജിവച്ചതോടെ സര്ക്കാരിനൊപ്പമുള്ള എംഎല്എമാരുടെ എണ്ണം 11 ആയി ചുരുങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണയുണ്ട്. അതേസമയം മുന്നണിയിലെ മന്ത്രിമാരുമായും എംഎൽഎമാരുമായും എം പി മാരുമായും ചർച്ച നടത്തിയെന്നും ഇതിൻറെ അടിസ്ഥാനത്തിൽ സ്വീകരിച്ച തീരുമാനം നാളെ സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ഘട്ടത്തിൽ വ്യക്തമാക്കുമെന്നും നാരായണസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തി രാഹുല്‍ ഗാന്ധി മടങ്ങിയതിന് പിന്നാലെയാണ് ചരിത്രത്തിലിതുവരെ കാണാത്ത കൊഴിഞ്ഞുപോക്കിന് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സാക്ഷിയാകുന്നത്. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവായ നമശിവായത്തിന്‍റെ രാജിയിലാണ് തുടക്കം. എംഎല്‍എ ദീപാഞ്ജനും മല്ലാടി കൃഷ്ണ റാവുവും ഉള്‍പ്പെടെ രാജി വെച്ചിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണും ഡിഎംകെ എംഎല്‍എ വെങ്കടേശനും രാജിവയ്ക്കുന്നതോടെ സര്ക്കാരിനൊപ്പമുള്ള എംഎല്എമാ്രുടെ എണ്ണം 11 ആയി ചുരുങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണയുണ്ട്. സര്ക്കാര് വിശ്വാസവോട്ട് തേടാനിരിക്കെ രാത്രി പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍ നാരായണസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. മുന്നണിയിലെ മന്ത്രിമാരുമായും എം എൽ എ മാരുമായും എം പി മാരുമായും ചർച്ച നടത്തിയെന്നും ഇതിൻറെ അടിസ്ഥാനത്തിൽ സ്വീകരിച്ച തീരുമാനം നാളെ സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ഘട്ടത്തിൽ വ്യക്തമാക്കുമെന്നും നാരായണസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
സര്ക്കാര് താഴെ വീണാലും തത്കാലം സര്ക്കാരുണ്ടാക്കാന് അവകാശവാദമുന്നയിക്കേണ്ടതില്ലെന്നാണ് ബിജെപി നിലപാട്.തെക്കേ ഇന്ത്യയില്‍ നിലവില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഒരേയൊരു പ്രദേശമാണ് പുതുച്ചേരി. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് പുതുച്ചേരി ഭരണം കൂടി അവതാളത്തിലാകുന്നത് വലിയ തിരിച്ചടിയാകും. നേരത്തെ കര്‍ണാടകയിലും മധ്യപ്രദേശിലും മറ്റും ബിജെപി കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെടുത്തിരുന്നു.
Get real time update about this post categories directly on your device, subscribe now.