ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് ബന്ധം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ രൂപപ്പെട്ടത്: മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ള

ജമാഅത്തെ ഇസ്ലാമി – യു ഡി എഫ് ബന്ധം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രൂപപ്പെട്ടതെന്ന് മുതിർ മാധ്യമപ്രവർത്തകൻ ഒ അബ്ദുള്ള. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു ഡി എഫിനായി പ്രവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കുക മാത്രമാണുണ്ടായത്. ജമാഅത്തെ ഇസ്ലാമിയുടെ ഇടത് വിരുദ്ധ നിലപാട്, ന്യൂനപക്ഷങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും ഒ അബ്ദുള്ള കൈരളി ന്യൂസിനോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായ ജമാഅത്തെ ഇസ്ലാമി – യു ഡി എഫ് ബന്ധം മാസങ്ങൾക്ക് മുമ്പ് മാത്രം രൂപപ്പെട്ടതല്ലെന്ന് തെളിയുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വം തന്നെ ഇത്തരമൊരു ബന്ധം സ്ഥാപിച്ചിരുന്നു. കേന്ദ്രത്തിൽ ബി ജെ പി ക്കെതിരെ കോൺഗ്രസ് എന്ന വാദമുർത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ മതരാഷ്ട്ര വാദം ഉയർത്തുന്ന ജമാ അത്ത് ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പൂർണ്ണമായി യു ഡി എഫിനായി പ്രവർത്തിച്ചു. ഇതിൻ്റെ തുടർച്ച മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഒ അബ്ദുള്ള പറഞ്ഞു.

മതേതരത്വം നിലനിൽക്കുക എന്നത് വളരെ പ്രധാനമാണ്. അത്കൊണ്ട് തനെ മതേതരത്വ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഇടതു പക്ഷം ദുർബലപ്പെട്ടു കൂട. ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്ന ഇടത് വിരുദ്ധ നിലപാട് വിശാല ന്യൂനപക്ഷ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഒ അബ്ദുള്ള അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി – യു ഡി എഫ് ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിമോ എന്ന കാര്യത്തിൽ യു ഡി എഫിന് വ്യക്തതയില്ല. ലീഗ് മുൻകൈ എടുത്ത് സ്ഥാപിച്ച ബന്ധം തദ്ദേശ സ്ഥാപനങ്ങളിൽ തുടരുകയാണ്. നിലപാട് വ്യക്തമാക്കണമെന്ന സി പി ഐ (എം) ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ്റെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാൻ കോൺഗ്രസോ ലീഗോ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News