എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്

എൽ ഡി എഫ് ഭരണത്തുടർച്ചയെന്ന് സമ്മതിച്ച് ടെലിവിഷൻ സർവ്വേകൾ പുറത്ത്.സർക്കാർ വിരുദ്ധ വാർത്തകൾ മാത്രം ചെയ്തിരുന്ന മാധ്യമങ്ങൾക്കു പോലും സർവേയിലൂടെ പിണറായിസർക്കാറിനൊപ്പം നിൽക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.പല സന്ദര്ഭങ്ങളിലും വാർത്തകളിലൂടെ സർക്കാർ വിരുദ്ധതമാത്രം പ്രകടിപ്പച്ചവർക്ക് സർവേയിൽ ജനങ്ങളുടെ അഭിപ്രായം മാനിച്ച് സർക്കാരിനൊപ്പം നിൽക്കേണ്ടി വന്നു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം ആളികത്തിക്കുന്ന വിധംവാര്‍ത്തകള്‍ ചമയ്കുന്ന് ചാനലുകള്‍ക്ക് പോലും ഇപ്പോള്‍ ജനങ്ങള്‍ എല്‍ഡിഎഫ് ഭരണത്തിനൊപ്പമെന്ന് പറയേണ്ടിവന്നിരിക്കുന്നു.ഏഷ്യാനെറ്റ് ന്യൂസും ന്യൂസ് 24ഉം നടത്തിയ അഭിപ്രായസര്‍വെകള്‍ ഒരുപോലെ എല്‍ ഡി എഫിന്റെ വിജയംപ്രവചിക്കുന്നു. എല്‍ ഡി എഫിന് 78സീറ്റുകള്‍ വരേയുംയു ഡി എഫിന് 65 സീറ്റുകള്‍ വരേയുമാണ്ഏഷ്യാനെറ്റ് പ്രവചിക്കുന്നത്.

39% പേര്‍ പിണറായി വിജയന്‍തന്നെ മുഖ്യമന്ത്രിയാവണമെന്ന്അഭിപ്രായപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് വെറും 18% പേര്‍ മാത്രം.ഐശ്വര്യ കേരളയാത്ര നടത്തിയ ചെന്നിത്തലയ്ക്ക് ലഭിച്ചത് 6% പേര്‍ മാത്രം.ന്യൂസ് 24 ചാനല്‍ എല്‍ ഡി എഫിന് പ്രവചിക്കുന്നത്.78സീറ്റുകള്‍ വരെയാണ്. ന്യൂസ് 24 സര്‍വെ പ്രകാരംമുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ 30% പേര്‍ പിന്തുണച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് 22% ഉം ചെന്നിത്തലക്ക്18% ഉം പേര്‍ മാത്രം.

വികസനം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രകടനം നടത്തിയതായി ജനങ്ങള്‍ വിലയിരുത്തുന്നതായുംസര്‍വെകള്‍ ചൂണ്ടിക്കാണിക്കുന്നു.സര്‍വെ നടത്തിയിരുന്ന ചാനലുകള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥപോലുംപരിശോധിക്കാതെയാണ് സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ ചമച്ചിരുന്നത്.തങ്ങളുടെ വാര്‍ത്ത അജണ്ടതിരസ്‌കരിച്ച ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ പോവുകയാണെന്ന്ഇവര്‍ക്കുതന്നെ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News