അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ്; നടനെയും ജൂറിയെയും ട്രോളി സോഷ്യല്‍ മീഡിയ

ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തതില്‍ വിമര്‍ശനമുയരുന്നു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്.

ലോറന്‍സും ശരത് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ലക്ഷ്മി. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ വേഷത്തില്‍ കൂടി അക്ഷയ് കുമാര്‍ എത്തിയിരുന്നു. ഈ പെര്‍ഫോമന്‍സ് കണക്കിലെടുത്താണ് നടന് പുരസ്‌കാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

ലക്ഷ്മിയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ തന്നെ അക്ഷയ് കുമാറിന്റെ അഭിനയവും ചിത്രവും ഏറെ നിലവാരം കുറഞ്ഞതാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. അക്ഷയ് കുമാറിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ലക്ഷ്മിയിലേതെന്നായിരുന്നു ഉയര്‍ന്ന കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here