‘ചാനൽ സർവേയില്ലാതെതന്നെ തുടർഭരണമുണ്ടാവുമെന്ന് ഇടതുപക്ഷത്തിന് ഉറപ്പുണ്ട്’ : എ വിജയരാഘവന്‍

ചാനൽ സർവേയില്ലാതെതന്നെ തുടർ ഭരണമുണ്ടാവുമെന്ന് ഇടതുപക്ഷത്തിന് ഉറപ്പുണ്ടെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.  ജാഥയിലെ ജനപങ്കാളിത്തം അതിനു തെളിവാണ്. ചാനൽ സർവേ നോക്കിയല്ല ഇടതുപക്ഷം പ്രവർത്തിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

ജനങ്ങൾ വികസന പ്രവർത്തനങ്ങൾക്കൊപ്പമാണ്.  അസംബ്ലി തിരഞ്ഞെടുപ്പോടെ യു ഡി എഫിന് സമ്പൂർണ ശിഥിലീകരണമുണ്ടാവും. വ്യക്തമായ രാഷ്ട്രീയ നിലപാടോ പരിപാടിയോ യുഡിഎഫിനില്ല. ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്നുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഇതിൽ വ്യക്തതയുള്ള നിലപാടാണ് ജനങ്ങൾക്കുവേണ്ടത്.ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കി നോക്കി.  എല്ലാതരം വർഗീയതയോടും കൂട്ടു ചേരുകയാണ് കോൺഗ്രസും യു ഡി എഫും.  ബി ജെ പിയോടുള്ള യുഡിഎഫിന്റെ തുടർന്നുള്ള നിലപാട് വ്യക്തമാക്കണം.
രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ വരുന്നത് മൃതു ഹിന്ദുത്വ സമീപനം പ്രോൽസാഹിപ്പിക്കുന്നതിനാണോ ? എന്നും വിജയരാഘവന്‍ ചോദിച്ചു.

ബി ജെ പി അധികാരത്തിൽ വന്നാൽ ലൗ ജിഹാദ് നിയമം കൊണ്ടുവരുമെന്നാണ് യോഗി പറയുന്നത്. മുസ്ലിം സമുദായത്തെ വേട്ടയാടാൻ വേണ്ടി മാത്രമാണ് സംഘ പരിവാർ ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. അത്തരം വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യോഗിയുടെ നാട്ടിൽ മതന്യൂനപക്ഷങ്ങളും ദളിതരും അരക്ഷിതരായി കഴിയുകയാണ്. രണ്ടില ചിഹ്നം അനുവദിച്ചത് രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജോസ് കെ മാണിക്ക് കിട്ടിയ അംഗീകാരമാണെന്നും വിജയരാഘവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News