ഇതാണോ അച്ചേ ദിൻ? മുംബൈയിൽ ശിവസേനയുടെ പ്രതിഷേധം

മുംബൈയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കായ 97 രൂപയിലെത്തിയതിന് ശേഷം, നഗരത്തിലെ നിരവധി പെട്രോൾ പമ്പുകളിൽ ബാനറുകൾ സ്ഥാപിച്ചാണ് ശിവസേന യുവജന വിഭാഗം പ്രതിഷേധിച്ചത്. വർദ്ധിച്ചുവരുന്ന ഇന്ധനത്തിനും പാചക വാതക വിലയ്ക്കുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ശിവസേന  പ്രവർത്തകർ മുംബൈയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നല്ല കാലം വരുവാൻ പോവുകയാണെന്ന ബിജെപിയുടെ ‘അച്ഛെ ദിൻ ആനെ വാലെ’ മുദ്രാവാക്യത്തെ   ഓർമിപ്പിച്ചു കൊണ്ടുള്ള ബാനറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.  മുംബൈയിലെ തിരക്കേറിയ  റോഡരികിലെ പെട്രോൾ പാമ്പുകൾക്ക് മുന്നിൽ സ്ഥാപിച്ച ബാനറുകളിൽ ‘യഹി ഹെ അച്ചേ ദിൻ?’ (ഇതാണോ നല്ല ദിവസങ്ങൾ?) എന്ന ചോദ്യത്തിന് കീഴെ 2015, 2021 ലെ  ഇന്ധനവില താരതമ്യപ്പെടുത്തിയായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചത്.

കഴിഞ്ഞ വർഷം ഗ്യാസ്, ഡീസൽ, പെട്രോൾ എന്നിവയുടെ വില ₹ 50 മുതൽ ₹ 65 വരെയായിരുന്നു. എന്നാൽ ഇന്ന് ഏകദേശം ഇരട്ടിയോളം എത്തി നിൽക്കുന്ന വിലക്കയറ്റത്തെയാണ് ശിവസേന ചോദ്യം ചെയ്യുന്നത്. ഈ വിലക്കയറ്റം ജീവിതത്തിന്റെ സമസ്ത മേഖലകളെയും വിപരീതമായി ബാധിക്കുമെന്ന ആശങ്കയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും പങ്കു വയ്ക്കുന്നത്.

വില കുറയ്ക്കാൻ കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയിരിക്കയാണ്. കോവിഡിന്റെ മറവിൽ ഇന്ധനവില കൂട്ടിക്കൊണ്ട് കേന്ദ്രസർക്കാർ മാസങ്ങളായി സാധാരണക്കാരെ കൊള്ളയടിക്കുകയാണ്.  ഇത് അവസാനിപ്പിക്കണം. വിലക്കയറ്റത്തെ കേന്ദ്രം തടഞ്ഞില്ലെങ്കിൽ   പ്രതിഷേധം ശക്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് rശിവസേന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News