‘പുതുച്ചേരി സര്‍ക്കാര്‍ വീണു’ ; ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരണമുള്ള സർക്കാരുകൾ ഇനി ഇല്ല

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു. സര്‍ക്കാരിന്‍റെ വിശ്വാസ പ്രമേയം പരാജയപ്പെട്ടു. കോണ്ഗ്രസിന് ഭരണം നഷ്ടമായത് 5 കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി കൂട്ടുചേർന്നതോടെ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ  രാഷ്ട്രപതി ഭരണത്തിന് സാധ്യത. പുതുച്ചേരിയും നഷ്ടമായതോടെ   കോൺഗ്രസിന് ദക്ഷിണേന്ത്യയിൽ ഭരണമില്ലാതായി.

അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ബിജെപി വിലയ്ക്ക് എടുത്തതോടെയാണ് ദക്ഷിണേന്ത്യയിലലെ അവസാന തുരുത്തും കോണ്‍ഗ്രസിന് നഷ്ടമായത്. ഒരു ഡിഎംകെ അംഗവും 5 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവയ്ക്കുകയും ഒരു കോണ്‍ഗ്രസ് അംഗം അയോഗ്യനാക്കപ്പെടുകയും ചെയ്തതോട സര്‍ക്കാരിന്‍റെ അംഗബലം 12 ആയി ചുരുങ്ങിയിരുന്നു.

പ്രതിപക്ഷത്ത് 14 പേരും. തുടര്‍ന്ന് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വി നാരായണസ്വാമി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പാളി. ഇതോടെ വിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചുകൊണ്ടായിരുന്നു വി നാരായണസ്വാമിയുടെ വിടവാങ്ങല്‍ പ്രസംഗം.

നാരായണസ്വാമി ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനെ കണ്ട് രാജി നല്‍കി. പുതുച്ചേരിയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കും നാരായണസ്വാമിയെന്നായിരുന്നു ബിജെപി പ്രതികരണം. ഘടകകക്ഷികളുമായി ആലോചിച്ച് തുടര്‍ തീരുമാനങ്ങളെടുക്കുമെന്ന് എന്‍ആര്‍ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ എന്‍ രംഗസ്വാമി വ്യക്തമാക്കി. മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പുതുച്ചേരിയും നഷ്ടമായതോടെ രാജ്യത്ത് കോണ്‍ഗ്രസ് ഭരണം പഞ്ചാബ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News