കന്നി സംവിധാന സംരംഭത്തിൽ ഭൂതമായി മോഹൻലാൽ ; ‛ബറോസിന്′ തുടക്കം

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‛ബറോസിന്റെ′ സെറ്റ് വർക്ക് കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൂജയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക വേ​ഷ​മ​ണി​യു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ൽ പ്ര​ഖ്യാ​പ​നം മു​ത​ൽ ‛ബ​റോ​സ്​′ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ബി​ഗ്​ ബ​ജ​റ്റ്​ ത്രീ​ഡി ഫാ​ൻ​റ​സി​യാ​യി എ​ടു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സ്​​പെ​യി​​ൻ, പോ​ർ​ചു​ഗ​ൽ, ഘാ​ന, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ അ​ഭി​നേ​താ​ക്ക​ൾ വേ​ഷ​മി​ടു​ന്നു.

മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. 1984ൽ ​ഇ​റ​ങ്ങി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ത്രീ​ഡി ചി​ത്ര​മാ​യ ‛മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ′ എ​ടു​ത്ത ജി​ജോ പു​ന്നൂ​സി​െൻറ ക​ഥ​യെ ആ​സ്​​പ​ദ​മാ​ക്കി​യാ​ണ്​​ ‛ബ​റോ​സ്′.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News