ഇനി ഒട്ടും പേടിക്കേണ്ട ധൈര്യമായി ‘പൊറോട്ട’ കഴിയ്ക്കാം

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നുണ്ടെങ്കിലും ഇന്നും പൊറോട്ട മലയാളിക്ക് ഏറെ പ്രിയമാണ്.

പൊറോട്ടയുടെ അമിത ഉപയോഗം പ്രമേഹം, അമിതവണ്ണം, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പറയപ്പെടുന്നത്. മൈദയില്‍ ഫൈബറിന്റെ അംശമില്ലെന്നും ശുദ്ധമായ കാര്‍ബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളതെന്നും പറയുന്നു. എന്നാല്‍, മൈദയില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുന്നതായാണ് ഇപ്പോള്‍ പുറത്തുവന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യന്‍ വിഭവങ്ങളില്‍ പരീക്ഷണവും പഠനവും നടത്തുന്ന ക്രിഷ് അശോക് എഴുതിയ ‘മസല ലാബ്: ദ സയന്‍സ് ഓഫ് ഇന്ത്യന്‍ കുക്കിംഗ്’ എന്ന പുസ്തകത്തിലാണ് പൊറോട്ടയുടെ ഗുണങ്ങളെപ്പറ്റി വിവരിച്ചിട്ടുള്ളത്. 100 ഗ്രാം വേവിച്ച പരിപ്പിലുള്ളതിന് തുല്യമായ അളവില്‍ തന്നെ 100 ഗ്രാം മൈദയിലും പ്രോട്ടീന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News