കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ല ; മേഴ്‌സിക്കുട്ടിയമ്മ

കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ ചെയ്ത ഗുണഫലം അനുഭവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ.  പ്രതിപക്ഷ നേതാവ് അസംബന്ധം പറയുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങൾ  നുണ പ്രചരിപ്പിക്കുകയാണ്. അസംബ്ലിയിൽ വെച്ച നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളത്തിൻ്റെ തീരം സ്വകാര്യ വ്യക്തിയ്ക്ക് കൈമാറുന്ന പ്രശ്നമില്ല.

കെഎസ്ഐഎന്‍സി എം ഡി എൻ പ്രശാന്തിനെതിരെയും മേഴ്സിക്കുട്ടിയമ്മ ആഞ്ഞടിച്ചു. ഐ എ എസുകാർക്ക് മിനിമം ധാരണ വേണം. സർക്കാർ നയത്തിനനുസരിച്ച് തീരുമാനം എടുക്കണം. ആരോട് ചോദിച്ചാണ് തീരുമാനം എടുത്തത്. ഇക്കാര്യം അന്വേഷിക്കും. മേ‍ഴ്സിക്കുട്ടിയമ്മ ചോദിച്ചു.

കമ്പനിയെ കുറിച്ച് അന്വേഷിക്കാനാണ് ഫിഷറീസ് സെക്രട്ടറി കെ ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് പറയുന്നതിൽ അർത്ഥമില്ല. സർക്കാർ നയമാണ് ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News