‘കാപ്പന്‍ പോയതുകൊണ്ട് ക്ഷീണമില്ല’ പീതാംബരന്‍ മാസ്റ്റര്‍

കാപ്പന്‍ പോയതുകൊണ്ട് ക്ഷീണമില്ലെന്ന് പീതാബരന്‍ മാസ്റ്റര്‍. കാപ്പന്‍ പാര്‍ട്ടി വിട്ട കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. അപൂര്‍വ്വം ആളുകളെ പാര്‍ട്ടിയില്‍ നിന്നു പോയിട്ടുള്ളു.പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചിട്ടില്ലെന്നും പീതാബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പീതാബരന്‍ മാസ്റ്റര്‍.

നാലു സീറ്റ് ആവശ്യപ്പെടണം എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ച നടന്നിട്ടില്ല. സീറ്റ് വിട്ടുകൊടുക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നാല് സീറ്റ് വേണമെന്ന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫില്‍ തുടരേണ്ട എന്നാരും പറഞ്ഞിട്ടില്ല. അധ്യക്ഷ സ്ഥാനം മാറണമെന്നാരും പറഞ്ഞിട്ടില്ല. പീതാബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കാപ്പനോട് മാത്രമല്ല പാര്‍ട്ടിയിലെ എല്ലാവരോടും ഒരുപോലെ സമീപനം സ്വീകരിക്കുന്നയാളാണ് ഞാന്‍. സീറ്റിന്റെ എണ്ണത്തില്‍ മാത്രമല്ല പാര്‍ട്ടി നില്‍ക്കുന്നത്. ആദര്‍ശത്തിന്റെയും ആശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്നതെന്നും പീതാബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here