‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍. ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

2019 ലെ കോൺഗ്രസ് പ്രകടന പത്രികയിൽ കാർഷിക നിയമം  നടപ്പിലാക്കും എന്ന് പറഞ്ഞ കോൺഗ്രസിൻ്റെ ലോകസഭാ പ്രകടനപത്രിക പുറത്ത് വിട്ടാണ് കെ.എൻ ബാലഗോപാൽ വിമര്‍ഷനമുന്നയിച്ചത് .കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ പറഞ്ഞ ഇതേ കാര്യം ആണ് BJP നിയമം ആക്കി അവതരിപ്പിച്ചതെന്നും , ഇത് ഇപ്പോൾ തെറ്റാണെന്ന് രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞത് നല്ല കാര്യം എന്നും ബാലഗോപാൽ  തിരുവനന്തപുരത്ത് പറഞ്ഞു .
കാർഷിക നിയമഭേദഗതിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ ട്രാക്ടർ റാലി നടത്തുന്നതിനിടെയാണ്  കേരള കർഷകസംഘം നേതാവ് കെ എൻ ബാലഗോപാൽ കോൺഗ്രിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത് .
കാർഷിക നിയമ ഭേദഗതി  പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്  തെറ്റായിരുന്നു എന്ന് കോൺഗ്രസ് സമ്മതിക്കണം, . ഈ തെറ്റ് സമ്മതിച്ചതിന് ശേഷം വേണം രാഹുൽ ഗാന്ധി ട്രാക്ടർ റാലി എന്ന പ്രഹസനം നടത്താൻ എന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. UPA സർക്കാർ നടപ്പിലാക്കിയ ആസിയൻ കരാർ   ആണ് കേരളത്തിൻ്റെ തോട്ടം മേഖലയുടെ യഥാർത്ഥ പ്രതിസന്ധിക്ക്  കാരണം എന്നും ബാലഗോപാൽ കുറ്റപ്പെടുത്തി .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here