അധികാരമുള്ള കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാനാണ് ബിജെപിക്ക് എളുപ്പമെന്ന് പുതുച്ചേരി തെളിയിക്കുന്നു

അധികാരമുള്ള കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാനാണ് ബിജെപിക്ക് എളുപ്പമെന്ന് പുതുച്ചേരിയും തെളിയിക്കുന്നു. ബിജെപിക്ക് വേരുറപ്പില്ലാതിരുന്ന പുതുച്ചേരിയില്‍ ബിജെപി ചുവടുറപ്പിച്ചത് കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തൊട്ടടുത്തുള്ള പുതുച്ചേരിയിലെ കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ അടുപ്പമെന്നത് രാഷ്ട്രീയ പ്രസക്തി വര്‍ധിപ്പിക്കുന്നു.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ മത്സരിച്ച മുപ്പത് സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് കെട്ടിവച്ച കാശ് ലഭിച്ചത്. ഒരു എംഎല്‍എ വിജയിച്ചതാകട്ടെ 2001ല്‍ മാത്രം. ആ ബിജെപി പുതുച്ചേരിയില്‍ സര്‍ക്കാരിനെ വിഴ്ത്തിയിരിക്കുന്നു.

ബിജെപിക്ക് വിലക്കെടുക്കാന്‍ കോണ്‍ഗ്രസ് ഉണ്ടായത് കൊണ്ട് മാത്രം സംഭവിച്ച രാഷ്ട്രീയ പരിണാമം. ഒട്ടും വേരുറപ്പില്ലാത്ത മണ്ണില്‍ പോലും എളുപ്പം ഭരണം പിടിക്കാന്‍ അധികാരമുള്ള കോണ്‍ഗ്രസിനെ വിലക്കെടുക്കുന്നതാണ് ബിജെപി രീതി..

മധ്യപ്രദേശ്, കര്‍ണാടക, അരുണാചല്‍, ഗോവ തുടങ്ങിയ ഉദാഹരണങ്ങളുടെ പട്ടികയിലേക്ക് പുതുച്ചേരിയും ചേരുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി ശരിവയ്ക്കപ്പെടുന്നു.

2016ലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നത് അടുത്തിടെ ബിജെപിയിലെത്തിയ അറുമുഖം നമശിവായമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായതാകട്ടെ വി നാരായണസ്വാമിയും.

അവിടെ തുടങ്ങി പുതുച്ചേരി കോണ്‍ഗ്രസിലെ കലാപം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് നേരിടുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ നീക്കവും പുതുച്ചേരിയോട് ചേര്‍ത്ത് വായിച്ചാല്‍ ഭരണം ലഭിച്ചാല്‍ പോക്ക് എങ്ങോട്ടായിരിക്കുമെന്നത് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ വര്‍ഗീയ ചേരിയിലേക്ക് ഒഴുകുമ്പോള്‍ പുതുച്ചേരിയില്‍ ഇടത് സ്വതന്ത്രന്‍ വി രാമചന്ദ്രന്‍ മാസ്റ്റര്‍ ജനാധിപത്യത്തിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തിന് തൊട്ടടുത്തുള്ള ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന് നല്‍കുന്ന പാഠം അതുകൊണ്ട് തന്നെ ചെറുതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News