പതഞ്ജലിയുടെ കൊറോണ മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റചട്ടത്തെ നഗ്‌നമായി അവഗണിച്ചു കൊണ്ടാണ് മരുന്ന് പുറത്തിറക്കിയതെന്നും.
ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു . ലോകാരോഗ്യ സംഘടനയുടെ അംഗീകാരം മരുന്നിനു ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്നും ഐഎംഎ വ്യക്തമാക്കി. പതഞ്ജലി പുറത്തിറക്കിയ കോറോണിന്‍ എന്ന മരുന്നിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി.
കഴിഞ്ഞയാഴ്ചയാണ് പതഞ്ജലി ഗ്രൂപ്പ് സ്ഥാപകന്‍ ബാബ രാംദേവ് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍റെയും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തില്‍ ‘കൊറോണിന്‍’ എന്ന മരുന്ന് പുറത്തിറക്കിയത്. കോവിഡില്‍ നിന്ന് മുക്തി നേടാന്‍ കോറോണിന്‍ സഹായിക്കുമെന്നും.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ആയുഷ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ‘കൊറോണിന് മരുന്നിനു’ ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ടെന്നും ‘പതഞ്ജലി’ ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , പതഞ്ജലിയുടെ മരുന്നിന്റെ ഫലപ്രാപ്തിയെ അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ട്വീട്ടറിലൂടെ വ്യക്തമാക്കി.
കോവിഡ് 19 ചികിത്സയ്ക്കായി ഒരു പരമ്പരാഗത മരുന്നിന്റെയും ഫലപ്രാപ്തി ഡബ്ല്യൂഎച്ച്ഒ അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് ട്വീറ്റ് ചെയ്തത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടത്തെ നഗ്‌നമായി അവഗണിച്ചതിനെതിരെ ദേശീയ മെഡിക്കല്‍ കമ്മീഷന് കത്തെഴുതുമെന്ന് ഐഎംഎ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു .
രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയില്‍, വ്യാജമായി കെട്ടിച്ചമച്ച ഇത്തരം അശാസ്ത്രീയമായ ഉല്‍പ്പന്നം രാജ്യത്തെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് എത്രത്തോളം ഭീതിജനകമാണെന്നും, അനധികൃതവും തെറ്റായതുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം ഉല്‍പ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മ്മികമല്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.