കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ശാസ്ത്ര ഉപകരണങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു കൂട്ടം അധ്യാപകർ

കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ശാസ്ത്ര ഉപകരണങ്ങൾ സ്വന്തമായി നിർമ്മിച്ച് കയ്യടി നേടുകയാണ് ഒരു കൂട്ടം അധ്യാപകർ. കണ്ണൂർ ചെറുതാഴം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് അധ്യാപകരാണ് ശാസ്ത്ര ഉപകരണങ്ങൾ സ്വന്തമായി ഉണ്ടാക്കിയത്. ഇവരുടെ നേതൃത്വത്തിൽ ഒരുക്കിയ സയൻസ് ലാബ് കുട്ടികൾക്ക് വ്യത്യസ്തമായ പഠന അനുഭവമാണ് സമ്മാനിക്കുന്നത്.

ടി വി രാജേഷ് എം എൽ എ യുടെ മണ്ഡലമായ കല്യാശ്ശേരിയിൽ അന്താരാഷ്ര നിലവാരത്തിലേക്ക് ഉയരുന്ന പൊതു വിദ്യാലയമാണ് ചെറുതാഴം ഹയർ സെക്കണ്ടറി സ്കൂൾ.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയും കഠിനപ്രയത്നവുമാണ് സ്കൂളിന്റെ വളർച്ചയ്ക്ക് പിന്നിൽ.

ഈ സ്കൂളിലെ മൂന്ന് അധ്യാപകരുടെ സ്വപ്രയത്നത്താൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത ഒരു ശാസ്ത്രലാബ് ഇവിടെ തയ്യാറായി. 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടുന്ന ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ ദിനേശൻ തെക്കുമ്പാട്, പ്രസാദ് അടുത്തില, ബിജു മോഹൻ എന്നീ ആധ്യാപകർ ചേർന്ന് നിർമ്മിക്കുകയായിരുന്നു.

മാർക്കറ്റിൽ ലഭ്യമല്ലാത്ത ശാസ്ത്ര ഉപകരണങ്ങളാണ് അധ്യാപകർ തന്നെ നിർമ്മിച്ചത്. ദിനേശ് തെക്കുമ്പാട് എന്ന അധ്യാപകന്റെ വീട്ടിൽ പ്രത്യേക ഷഡ്ഡ് നിർമ്മിച്ച് ഒരു മാസം കൊണ്ടാണ് അമ്പതോളം ശാസ്ത്ര ഉപകരണങ്ങൾ നിർമ്മിച്ചത്

ടി വി രാജേഷ് എംഎൽഎയുടെ പ്രോത്സാഹനവും സ്കൂളിലെ മറ്റ് അധ്യാപകരുടെ പിന്തുണയും കൊണ്ടാണ് ഈ ഉദ്യമം പൂർത്തിയാക്കാനായതെന്നും അധ്യാപകർ പറഞ്ഞു.

കല്യാശ്ശേരി സമയഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗ്യമായി ഈ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി മാടായി ഉപജില്ലയിലെ സയൻസ് അധ്യാപകർക്ക് ശാസ്ത്ര ക്ലാസ്സും നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News