ടൂൾ കിറ്റ് കേസിൽ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ച യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ദിശ രവിയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.ദിശയെ നികിത ജേക്കബ്, ശന്തനു എന്നിവർക്കൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡി കാലാവധി നീട്ടിനല്കണമെന്നായൊരുന്നു പോലീസ് വാദം.
എന്നാൽ ജാമ്യഹർജിയിൽ നാളെ വിധി വരുമെന്നും, കസ്റ്റഡി കാലാവധി നീട്ടിയാൽ വിധിയെ ബന്ധിക്കുമെന്നും ചൂണ്ടിക്കാട്ടിയ ദിശ രവി നിലവിൽ ശന്തനു, നിഖിത എന്നിവർക്ക് മുൻകൂർ ജാമ്യം ഉള്ളതിനാൽ ഓപ്പമിരുത്തി ചോദ്യം ചെയ്യണമെന്ന പോലീസ് വാദത്തെയും ചോദ്യം ചെയ്തിരുന്നു.
ദിഷ നൽകിയ ജാമ്യാപേക്ഷയിൽ ദില്ലി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റണയാണ് നാളെ വിധി പറയുന്നത്
Get real time update about this post categories directly on your device, subscribe now.