സമ്പൂര്‍ണ ആരോഗ്യം നിലനിര്‍ത്തുക; തിരുവനന്തപുരം എസ് കെ ഹോസ്പിറ്റല്‍ എസ് കെ വെല്‍നസ് സെന്റര്‍ ആരംഭിച്ചു

സമ്പൂര്‍ണ ആരോഗ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം എസ് കെ ഹോസ്പിറ്റല്‍ എസ് കെ വെല്‍നസ് സെന്റര്‍ ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദീര്‍ഘ കാല മായ സന്ധിവാദപ്രശ്‌നങ്ങള്‍ക്ക് പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളും ഡോക്റ്റര്‍മാരുടെയും സേവനത്തിലാണ് ചികിത്സകള്‍ നടക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍അഡ്വ.വികെ പ്രശാന്ത് എംഎല്‍എ, 360 ഡിഗ്രീ അഡ്വാന്‍സ്ഡ് റീഹാബിലിറ്റേഷന്‍ സെന്ററര്‍ സി.ഇ.ഒ വിഘ്നേശ്, നാഗാര്‍ജുന ആയൂര്‍വേദ ഗ്രൂപ്പിന്റെ എസ്സിക്യൂട്ടീവ് ഡയറക്റ്റര്‍ മൈക്കിള്‍ ജോസഫ്, എസ്‌കെ ആശുപത്രി മാനേജിങ് ഡയറക്റ്റര്‍ കെ എന്‍ ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

പഞ്ചകര്‍മ്മം,ഉഴിച്ചില്‍,പിഴിച്ചില്‍ കിഴികള്‍ തുടങ്ങി പാരമ്പരാകാത്ത ആയൂര്‍വേദ ചികിത്സ രീതികള്‍ സെന്ററില്‍ ലഭ്യമാകും.ഇതിന് പുറമെ നടുവേദന,ത്വക്ക് രോഗങ്ങള്‍ നട്ടെല്ല് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവക്കും ചികിത്സ ലഭ്യമാണ്.

ചികിത്സ വേണ്ടവര്‍ക്കും ചികിത്സ കഴിഞ്ഞു നില്‍ക്കുന്നവര്‍ക്കും അസുഖങ്ങള്‍ ഇല്ലാത്തവര്‍ക്കുമായി സമ്പൂര്‍ണ ആരോഗ്യം നിലനിര്‍ത്തുവാന്‍ ലക്ഷമിട്ടുകൊണ്ടാണ് എസ് കെ ഹോസ്പിറ്റലില്‍ എസ്‌കെ വെല്‍നെസ് സെന്ററും കൂടി ആരംഭിച്ചിരിക്കുന്നത്.

ഫിസിയോതെറാപ്പി സംബന്ധമായ അസുഖങ്ങള്‍ക്കും ദീര്‍ഘകാലമായി സന്ധിസംബന്ധമായ അസുഖങ്ങള്‍ക്കും ദീര്‍ഘകാലമായി സന്ധിസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും അതിനൂതനമായ സ്‌പൈനല്‍ ഡീകംപ്രഷന്‍, സെല്‍ റിപ്പെയര്‍ തെറാപ്പി, എക്‌സ്ട്രാ ഫിറ്റ്‌നെസ്സ് ട്രെയിനിംഗ് തുടങ്ങിയ എല്ലാവിധ നൂതന സംവിധാനങ്ങളും എസ്‌കെ ആശുപത്രിയില്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News