കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രതിഫലനമാണ് ചാനല്‍ സര്‍വ്വേ ഫലമെന്ന് മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന് രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ്. കേരളത്തില്‍ മൊത്തത്തിലുള്ള ഒരു രാഷ്ട്രീയ സ്ഥിതി അനുസരിച്ച് കേരളത്തില്‍ സ്വാഭാവികമായും ഒരു ഭരണത്തുടര്‍ച്ചയുടെ അന്തരീക്ഷമാണ് കാണുന്നത്. അതിന്റെ ഒരു നേര് പ്രതിഫലനമായിരിക്കണം ഈ രണ്ട് സര്‍വേകളിലും വന്നിരിക്കുന്നതെന്ന് കൈരളി ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ ഭരണ രംഗത്തെ പ്രകടനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രാഗല്ഭ്യം അതൊക്കെയും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ആയിരിക്കുന്നു എന്ന് തന്നെയാണ് ഈ സര്‍വേ ഫലം കാണിക്കുന്നത്. സര്‍വേയിലെ ചോദ്യങ്ങള്‍ക്ക് കിട്ടുന്ന ഉത്തരങ്ങള്‍ ഒക്കെ ആ നിലയ്ക്കാണ്. അതുകൊണ്ട് ഒരു സ്വാഭാവികമായ ഒരു റിസള്‍ട്ട് ആയിരിക്കും ഈ സര്വ്വേയുടേത്.
ഈ ഗവണ്മെന്റിനെതിരെ നില്ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉണ്ടാക്കിയ ഉണര്‍വ് ഏതൊരു അളവുവരെ യുഡിഎഫിനെ സഹായിച്ചു? എന്ന ചോദ്യവും ഇതിനകത്തുണ്ട്. സ്വാഭാവികമായും പ്രചരണം തുടങ്ങുന്നതേയുള്ളൂ. തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയും ദിവസങ്ങള്‍ അല്ലെങ്കില്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. കേരളത്തില്‍ ഉള്ള രാഷ്ട്രീയ സ്ഥിതിയില്‍, ഒരു നിര്‍ണായകമായ വ്യതിയാനം ഉണ്ടാകാന്‍ ഏതാനും ദിവസങ്ങള്‍ മതിയാകും. ജേക്കബ് ജോര്‍ജ് വ്യക്തമാക്കി.
ചെറിയ സംഭവങ്ങള്‍ പോലും വലിയ രാഷ്ട്രീയ വിഷയമായി മാറാം. രാഷ്ട്രീയ സംഭവമായി മാറാം. ഒരു മുന്നണിയെ ഭരണത്തില്‍ നിന്ന് മാറ്റാന്‍ അത് സഹായിക്കാം. പക്ഷേ, കേരളത്തില്‍ കുറേക്കാലമായി കണ്ടുവരുന്നത് ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും മാറിമാറിവരുന്ന ഗവണ്മെന്റ്. രണ്ട് മുന്നണികള്‍ തമ്മില്‍ ഭരണം മാറി കൊണ്ടിരിക്കുന്നു. അതിനിടയ്ക്ക് മൂന്നാമത്തെ മുന്നണിയായി ബിജെപി ശ്രമിക്കുന്നു. ഇതിന്റെ എല്ലാം ആകെ തുകയായിരിക്കും. റിസള്‍ട്ട് ഒരു സൂചന മാത്രമാണ്.
റിസള്‍ട്ട് കാണിക്കുന്നത് ഒരു സൂചന മാത്രമാണ്.മുഖ്യമന്ത്രി സ്ഥാനം കിട്ടുകയാണെങ്കില്‍ ഞാന്‍ ഏറ്റെടുക്കാം എന്ന് പറഞ്ഞു മുന്നോട്ടുവന്നിരിക്കുന്നത് ശ്രീധരന് മാത്രമാണ്. ബിജെപിയുടെ ഭാഗത്തുനിന്ന്. ഇടതുപക്ഷത്തിന് ആണ്് സാധ്യത എന്നത് ഒരു സാധാരണ മലയാളിയുടെ മലയാളി സമൂഹത്തിന്റെ മനസ്സാക്ഷിയുടെ അംഗീകാരമാണ്. അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here