മാണി സി കാപ്പന് എൻസിപിയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് ടിപി പീതാംബരൻ

11 ജില്ലാ പ്രസിഡൻ്റുമാർ കൂടെ ഉണ്ടെന്ന മാണി സി കാപ്പൻ്റെ വാദം തള്ളി ടിപി പീതാംബരൻ. കാപ്പൻ്റെ പുതിയ പാർട്ടിയ്ക്ക് എൻസിപിയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാൻ അനുമതി ഇല്ലെന്നും ടിപി പീതാംബരൻ പറഞ്ഞു.

എൻസിപിയുടെ നേതൃയോഗത്തിന് ശേഷമായിരുന്നു ടി പി പീതാംബരന്റെ പ്രതികരണം. ഈ മാസം ഇരുപത്തി എട്ടിന് ചേരുന്ന യോഗത്തിൽ കാപ്പൻ്റെ വാദം പൊളിയുന്നത് കാണാം എന്നും പീതാംബരന് പറഞ്ഞു.

പാർട്ടിയുമായി സാമ്യമുള്ള പേരിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി ഇടതുപക്ഷത്തിന് മികച്ച വിജയം നേടാൻ പരിശ്രമിക്കുമെന്നും ടിപി പീതാംബരൻ വ്യക്തമാക്കി.

എൻസിപിക്ക് കാര്യമായ ക്ഷീണം ഉണ്ടാക്കാൻ കാപ്പൻ്റെ പുതിയ പാർട്ടിക്ക് സാധിക്കില്ലെന്നും എൻസിപിയിൽ നേതൃ മാറ്റം ആവശ്യമില്ല എന്നും ടിപി പീതാംബരൻ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here