മദ്യപിച്ച് ബോധമില്ലാതെ റിസോര്‍ട്ടില്‍ നിന്ന് എടുത്തുകൊണ്ട് പോയതിനെക്കുറിച്ച് രഞ്ജിനി പറയുന്നു

എവിടെയും തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും തുറന്നടിച്ച് പറയുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. പലപ്പോഴും വിവാദങ്ങള്‍ക്കും ഇത് ഇടയാക്കിയിട്ടുണ്ട്. ഇപ്പോള്‍, തന്റെ മദ്യപാനത്തെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

കൈരളിയുടെ സ്റ്റാര്‍ റാഗിങ്ങ് പരിപാടിയിലാണ് തന്റെ മദ്യപാനത്തെക്കുറിച്ച് താന്‍ മദ്യപിക്കാറുണ്ടെന്ന് രഞ്ജിനി തുറന്നടിച്ചത്. ഞാന്‍ ശെരിക്കും മദ്യപിക്കും. എന്റെ കൂട്ടുകാരോടൊപ്പം ഞാന്‍ മദ്യപിക്കും. എന്റെ ജീവിതത്തില്‍ ഞാന്‍ കുറെ പാര്‍ട്ടികളില്‍ പോയിട്ടുണ്ടായിരുന്നു.

എന്നാല്‍, ഞാന്‍ മദ്യപിച്ച് ലക്കുകെട്ട് ആളുകള്‍ എന്നെ എടുത്തുകൊണ്ടു പോയിട്ടുണ്ട് എന്ന് റൂമറുകള്‍ വന്നിട്ടുണ്ട്. എവിടെ പോയാലും ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ച്ചയായും ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറുണ്ട്.
ഞാന്‍ മദ്യപിക്കുന്ന വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. രഞ്ജിനി പറയുന്നു.

എനിക്ക് എവിടെ കുടിക്കണം എങ്ങനെ കുടിക്കണം എന്ന് നന്നായി അറിയാം. എന്റെ അമ്മയ്ക്കും അതില്‍ പൂര്‍ണ്ണ അറിവുണ്ട്. പക്ഷേ എന്റെ അമ്മയ്ക്കറിയാം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനാകുമെന്ന്. 31 വയസ്സായി എനിക്ക്. പക്ഷേ ഇന്നും കുടിച്ച് ലക്കുകെട്ട്കിടക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കില്ല.

നമ്മളെല്ലാം സ്വതന്ത്രമായി ജീവിക്കുന്നവരാണ്. എനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ അനിഷ്ടമായ കാര്യങ്ങളെല്ലാം അത് എന്റെ ആണ്. ഞാന്‍ മറ്റാരുടെയും ജീവിതത്തില്‍ വന്നിട്ട് അല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്. മദ്യപാനം നമ്മളുടെ ജീവിതത്തിലെ ബാധിച്ചാല്‍ നമ്മുടെ മനസ്സിനെ ബാധിച്ചാല്‍, നമ്മുടെ കുടുംബത്തെ ബാധിച്ചാല്‍, അതൊരു ഹാബിറ്റ് ആയാല്‍ അതാണ് തെറ്റ്. അധികമായാല്‍ അമൃതും വിഷം. അത് നമ്മുടെ ജീവിതത്തില്‍ എന്തായാലും. രഞ്ജിനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here