നിരത്തിലെ കീരിടമില്ലാത്ത രാജാവിന് പുനര്‍ജന്മം; ‘മഹേഷും മാരുതിയും’ അണിയറയില്‍

സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര. അങ്ങ് ജര്‍മ്മനിയില്‍ ‘പീപിള്‍സ് കാര്‍’ എന്ന ഖ്യാതി നേടിയത് ഫോക്‌സ്‌വാഗണ്‍ ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്‌നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്.

ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്ക് കൂടിയായിരുന്നു മാരുതി 800. വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞ, ഒരു കാലത്തെ തരംഗമായിരുന്ന മാരുതി 800, മഹേഷും മാരുതിയും എന്ന ചിത്രത്തിന് വേണ്ടി പുനർജനിച്ചിരിക്കുകയാണ് .

മണിയൻപ്പിള്ള രാജുവും വി എസ് എൽ ഫിലിംഹൗസും ചേർന്ന് നിർമ്മിക്കുന്ന ആസിഫ് അലി ചിത്രമായ മഹേഷും മാരുതിയും എന്ന സിനിമയ്ക്ക് വേണ്ടിയാണ് മാരുതി 800 വീണ്ടും ഇറക്കിയത്.

സേതുവാണ് സിനിമയുടെ സംവിധായകൻ ആസിഫ് അലിയ്ക്ക് കാർ നൽകി താരം ഓടിച്ച് സിനിമയ്ക്ക് തുടക്കം കുറിച്ചു.

മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് സേതു മഹേഷും മാരുതിയും ഒരുക്കുന്നത്. എന്നും മനസിൽ തങ്ങിനിൽക്കുന്ന മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്..

ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു. ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.

സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൻ്റെ ഗ്രാമീണ സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേക തയാണ്. ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here