ബിജെപി നേതാവായിരിക്കെ കൊല ചെയ്യപ്പെട്ട സത്യേഷിന്റെ കുടുംബം സിപിഐഎമ്മിൽ ചേർന്നു

ബിജെപി നേതാവായിരിക്കെ കൊല ചെയ്യപ്പെട്ട സത്യേഷിന്റെ സഹധർമ്മിണിയും കുടുംബവും സിപിഐ(എം)ൽ ചേർന്നു.

ബിജെപിയുടെ പ്രാദേശിക നേതാവും, യുവമോർച്ചയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരിക്കെ കൊല്ലപ്പെട്ട സത്യേഷിന്റെ ഭാര്യ കെ എസ് സജിത സിപിഐ(എം) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.കൊടുങ്ങല്ലൂരിൽ നടന്ന സിപിഐ (എം) ശിൽപ്പശാലയിൽ വെച്ച് മുതിർന്ന സിപിഐ(എം) നേതാവ് സ:അമ്പാടി വേണു സജിതയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി യിൽ ക്രിമിനൽ വാഴ്ച്ചയാണെന്നും ഇതിൽ മനംമടുത്താണ് CPIM ന്റെ ഭാഗമാകുന്നതെന്നും സിപിഐ (എം) ഉയർത്തി പിടിക്കുന്ന രാഷ്ട്രീയമാണ് ശരിയെന്നും LDF ഗവൺമെന്റാണ് പാവങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതെന്നും സജിത പറഞ്ഞു.

മുൻ കോൺഗ്രസ്സ് നേതാവും വൺ ഇന്ത്യ വൺ പെൻഷൻ ആക്ടിവിസ്റ്റുമായ ഹസീനയും ഇതോടൊപ്പം സിപിഐ(എം) ൽ ചേർന്നു. ഹസീനയെ സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം എം രജേഷ് പാർട്ടിയിലേക്ക് സ്വീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർജൈത്രൻ ഏരിയ കമ്മറ്റി അംഗം മുഷ്താക്ക് അലി, കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി പി പ്രഭേഷ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News