ടിപ്പര്‍ ലോറിയിടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം

ടിപ്പര്‍ ലോറിയിടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം. നാദാപുരത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. സൈക്കിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെ മകന്‍ ഷിഹാബാണ് ് ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചത്.

അപകടം നടന്നയുടന്‍ തന്നെ കുട്ടിയെ ഉടന്‍തന്നെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here