കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം; സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

കോവിഡ് പശ്ചാത്തലത്തിൽ കർന്നാടകയിൽ കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ കാസർകോട്ട് പറഞ്ഞു.

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക കർശനമാക്കിയതിനെ തുടർന്ന് കാസർകോട് കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധി – ഉദ്യോഗസ്ഥ തല യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഈ നിയന്ത്രണം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News