മഞ്ഞിലാസ് ഡബിൾ ഹോഴ്സ്  5 തരം പുതിയ അരി വിപണിയിൽ അവതരിപ്പിച്ചു

കേരളത്തിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന ബ്രാൻഡായ മഞ്ഞിലാസ് ഡബിൾ ഹോഴ്സ്  5 തരം പുതിയ അരി വിപണിയിൽ അവതരിപ്പിച്ചു. പാലക്കാടൻ മട്ട ,വടി മട്ട, ജയ , ചെറുമണി , സുരേഖ എന്നിവയാണ് പുതിയ ഇനങ്ങൾ.

സോർടെക്സ് അരി വിഭാഗത്തിൽ വിപണിയിൽ മുൻപന്തിയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡബിൾ ഹോഴ്സിന്റെ പുതിയ സംരംഭം.

തൃശൂരിൽ നടന്ന ചടങ്ങിൽ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ വിനോദ് മഞ്ഞിലയാണ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്.

മഞ്ഞിലാസ് മാനേജിംഗ് ഡയറക്ടർ സന്തോഷ് മഞ്ഞില , ഡയറക്ടർ ജോ രഞ്ജി , സി ഇ ഒ ഡോക്ടർ സഞ്ജയ് ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിപണിയിൽ എത്തിച്ച് 100 ദിവസത്തിനുള്ളിൽ ഇന്ത്യയിലെയും വിദേശത്തെയും 20,000  ഔട്ട്ലെറ്റുകളിൽ പുതിയ ഇനം അരി ലഭ്യമാക്കുമെന്ന് മഞ്ഞിലാസ് ഗ്രൂപ്പ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News