ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. നാളെ അതിർത്തികളിൽ കർഷകർ “പഗ്ഡി സാംബാൽ ദിവാസ്” ആഘോഷിക്കും. ചാച്ച അജിത് സിങ്ങിന്റെയും സ്വാമി സഹജനന്ദ് സരസ്വതിയുടെയും സ്മരണയ്ക്കായി കർഷകർ അവരുടെ പ്രാദേശിക തലപ്പാവ് ധരിച്ചുകൊണ്ട് അതിർത്തികൾ ഉപരോധിക്കും.
നാളെ കർഷകർ ‘ദാമൻ വിരോധി ദിവാസ്’ ആഘോഷിക്കും. അതിർത്തികളിൽ വച്ച് രാഷ്ട്രപതിക്ക് കർഷകർ മെമ്മോറാണ്ടവും നൽകും. ഫെബ്രുവരി 26 ന് ‘യുവ കിസാൻ ദിവാസ്’ സംഘടിപ്പിക്കും. ഈ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ ദില്ലി അതിർത്തികൾ ഉപരോധിക്കും.
ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷി ദിനമായ 27ന് “കിസാൻ മജ്‌ദൂർ ഏക്ത ദിവാസ്” ആഘോഷിക്കും.അതേ സമയം ഫെബ്രുവരി 28ന് യുപിയിലെ മീരറ്റ്ൽ നടക്കുന്ന കർഷക മഹാപഞ്ചായത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാലിന്റെ നേതൃത്വത്തിൽ കർഷകർ കേന്ദ്രത്തിന് അപ്പീൽ സമർപ്പിക്കും .
Get real time update about this post categories directly on your device, subscribe now.