സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ്- 2019 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. അക്ഷയ ഊർജ്ജ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാര്‍ഡ് പ്രൊഫസർ . വി കെ ദാമോദരന്‍ അര്‍ഹനായി.
കഴിഞ്ഞ 30 വര്‍ശത്തിലേറെയായി ഊര്‍ജ്ജ് രംഗത്തെ പ്രവർത്തിക്കുന്ന വ്യക്തിയാണ് വികെ ദാമോദരൻ. അക്ഷയ ഊർജ രംഗത്ത് മികച്ച സംഭവന നൽകിയിട്ടുള്ള വ്യവസായസ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, മികച്ച ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ, എന്നി വിഭാഗങ്ങൾക്കും അവാർഡ് വിതരണം ചെയ്തു.
അവാർഡിന് അർഹമായവർക്ക് ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിച്ചു. ചടങ്ങിൽ വൈദുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.വി കെ പ്രശാന്ത് എം എൽ എ, അനർട്ട് ഡയറക്റ്റർ അമിത് മീണ IAS, കെ എസ് ഇ ബി എല്‍ CMD ശ്രീ. എന്‍ എസ് പിള്ള, തുടങ്ങിയവർ പങ്കെടുത്തു .
Get real time update about this post categories directly on your device, subscribe now.