എം​പി മോ​ഹ​ന്‍ ദേ​ല്‍​ക്ക​ര്‍ മ​രി​ച്ച നി​ല​യി​ല്‍; ആ​ത്മ​ഹ​ത്യയെന്ന് പ്രാ​ഥ​മി​ക നിഗമനം

ലോക്സഭാ എം​പി മോ​ഹ​ന്‍ ദേ​ല്‍​ക്ക​റെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. തി​ങ്ക​ളാ​ഴ്ച മു​ബൈ​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ലാ​ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​റി​യി​ല്‍ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ദാ​ദ്ര ആ​ന്‍​ഡ് ന​ഗ​ര്‍ ഹ​വേ​ലി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് എം​പി മോ​ഹ​ന്‍ ദേ​ല്‍​ക്ക​റെ ലോക്സഭയിലെത്തിയത്. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ദേ​ല്‍​ക്ക​ര്‍ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വയ്ക്കുകയായിരുന്നു. തു​ട​ര്‍​ന്നാണ് ദാ​ദ്ര ആ​ന്‍​ഡ് ന​ഗ​ര്‍ ഹ​വേ​ലി​യില്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജയിച്ചത്.

സം​ഭ​വ​ത്തി​ല്‍ മുംബെെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാനാകൂ എ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News