ബിന്ദു കൃഷ്ണ ഇനി ഈ അടുത്തൊന്നും യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ സാധ്യയില്ല; കാരണം അത്രയും പൂരപ്പാട്ടല്ലേ കേട്ടത്…

യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അര്‍ദ്ധരാത്രിയില്‍ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് ഉപരോധസമരം ഒരിക്കലും ഇങ്ങനെ ഒരു കൂട്ടത്തല്ലില്‍ അവസാനിക്കുമെന്ന്.

ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത്‌കോണ്‍ഗ്രസ് കളക്ട്രേറ്റില്‍ നടത്തിയ ഉപരോധസമരം അവസാനിച്ചത് ഒരൊന്നന്നര കലാശക്കൊട്ടില്‍ ആയിരുന്നു…. ആര്‍ക്കും ഒന്നും മനസിലായില്ലെന്ന് അറിയാം. വളരെ ചുരുക്കി സംഭവം ഒന്ന് പറഞ്ഞുതാരം.

യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അര്‍ദ്ധരാത്രിയില്‍ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് ഉപരോധസമരം തമ്മിതല്ലില്‍ കലാശിച്ചു.

കൊല്ലം ഡിസിസി പ്രസിഡന്റിനു നേരെ അസഭ്യവര്‍ഷവും ഉണ്ടായി. മദ്യലഹരിയില്‍ എത്തിയ ചില യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ പോലീസിനെ കല്ലെറിഞ്ഞതിനെ ഒരു സംഘം ചോദ്യം ചെയ്തതാണ് തമ്മില്‍തല്ലില്‍ കലാശിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ചവറയില്‍ നിന്നെത്തിയ തില യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യ ലഹരിയില്‍ പോലീസിനു നേരെ കല്ലേറ് നടത്തിയത്.

പരിപാടി അലങ്കോലമാക്കരുതെന്ന ജില്ലാ നേതാക്കളുടെ അപേക്ഷ ആരും ചെവികൊണ്ടില്ല ഇതിനിടെ ചേരി തിരിഞ്ഞ് എ ഗ്രൂപും ഐ ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടി.ചവറ ഇരവിപുരം പ്രവര്‍ത്തകരാണ് തമ്മില്‍ ഏറ്റുമുട്ടലും അസഭ്യ വര്‍ഷവും നടത്തിയത്.പുലര്‍ച്ച വരെ നീളുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ഉപരോധസമരം രാത്രി 1.30 ന് അവസാനിപിച്ചു.

നിരാഹാര സമരം ക്ലച്ച് പിടിക്കുന്നില്ല ജില്ലാ തലങളില്‍ പിന്തുണ കിട്ടുന്നില്ലെന്ന ഷാഫിപറമ്പിലിന്റെ പരാതിയെ തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് രാത്രി ഉപരോധ സമരം നടത്താന്‍ തീരുമാനിച്ചത്.

പക്ഷെ മദ്യലഹരിയില്‍ എത്തിയവര്‍ പ്രവര്‍ത്തകര്‍ തന്നെ സമരം പൊളിച്ചടുക്കി.സമരം പൊളിഞ്ഞതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വാട്ട്‌സാപ്പ് ഗ്രൂപിലും വാക്കേറ്റമുണ്ടായി സമരം പൊളിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ഉയര്‍ന്നു. കൂരിരിട്ടിലായിരുന്നു മനുഷ്യത്വമില്ലാതെ പോലീസിനു നേരെ കല്ലെറിഞ്ഞത്.

എന്നാല്‍ കഷ്ടമെന്ന് പറയട്ടേ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ അവസ്ഥയാണ് ഇപ്പോള്‍ ഏറ്റവും പരിതാപകരം. വേലീലിരുന്ന പാമ്പിനെയെടുത്ത് തോളെത്തെടുത്ത് വെച്ച അവസ്ഥയായിരുന്നു ബിന്ദുവിന്. നട്ടപ്പാതിരായ്ക്ക് ഉപരോധ സമരത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു ബിന്ദു കൃഷ്ണ.

സംസാരമൊക്കെ നല്ലരീതിയില്‍ പൊടിപൊടിച്ചെങ്കിലും പിന്നെ നടന്നതെല്ലാം ഒരു മിന്നായെ പോലെ മാത്രമേ ചിലപ്പോള്‍ ബിന്ദുവിന് ഓര്‍ത്തെടുക്കാന്‍ കഴിയൂ. കാരണം ചെവിയില്‍ നിന്നും പൊന്നീച്ച പാരുന്ന തെറിപ്പാട്ടായിരുന്നല്ലോ പിന്നീട് നടന്നിരുന്നത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയും വൈസ് പ്രസിഡന്റ് ജര്‍മ്മിയാസും സംസാരിച്ചതിനു ശേഷമായിരുന്നു തെറിപ്പാട്ടിന് തുടക്കം കുറിച്ചത്.

ബിന്ദുകൃഷ്ണയെ കേട്ടാല്‍ അറക്കുന്ന ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് അസഭ്യം പറഞ്ഞത്. സംഗതി കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ ബിന്ദുകൃഷ്ണ സ്ഥലം വിട്ടു. തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍രാജ് സമരം അവസാനിപ്പിച്ച് തടിയൂരി. അവിടെ നിന്ന് മടങ്ങാന്‍ ശ്രമിച്ച അരുണ്‍രാജിന്റെ കാര്‍ തടയുകയും ആക്രമിക്കുകയും ചെയ്തു.

ഒരു കാര്യം എന്തായാലും വ്യക്തമാണ്, ബിന്ദു കൃഷ്ണ ഇനി ഈയിടയ്‌ക്കൊന്നും യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും അടുത്തൊന്നും പങ്കെടുക്കില്ല. ഒരുപക്ഷേ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഇത്തരമൊരു തെറിപ്പാട്ട് മറ്റാര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News