പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് പൂർണ പിന്തുണയറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുമായി പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്മീഷൻ പൂർണ പിന്തുണ അറിയിച്ച് വാർത്ത കുറിപ്പ് പുറത്ത് വിട്ടത്.
പ്രവാസികളുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റ് വിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാല്പപര്യ ഹർജി നൽകിയ ഡോ.ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റൽ ബാലറ്റിലൂടെ വിദേശത്ത് നിന്ന് എത്രയും വേഗം വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നകാര്യം കമ്മീഷന്‍റെ സജീവ പരിഗണനയിൽ ആണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷൻ സമ്പർക്കത്തിലാണെന്നും കമ്മീഷൻ വ്യക്തമാക്കി.
കമ്മീഷൻ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്താലത്തിലാണ് ഡോ. ഷംഷീർ, സർക്കാരിനെയും കമ്മീഷനെയും സമീപിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസിവോട്ട് വിഷയത്തിൽ വേഗത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഡോ. ഷംഷീറിന്‍റെ ഇടപെടൽ.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കാൻ പറയുന്ന വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയെ ബോധിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുകയും ചെയ്തു.
Get real time update about this post categories directly on your device, subscribe now.