വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ

എൽഡിഎഫിന്‍റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ. പട്ടാമ്പിയിലായിരുന്നു ജാഥയുടെ ആദ്യ സ്വീകരണം. രണ്ട് ദിവസം ജാഥ പാലക്കാട് ജില്ലയിൽ പര്യടനം നടത്തും.

മഞ്ചേശ്വരത്ത് നിന്ന് ഫെബ്രുവരി 13ന് പ്രയാണമാരംഭിച്ച് അഞ്ച് ജില്ലകളിലെ ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ വിളയൂരിൽ ആവേശോജ്ജ്വല സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്.

എൽഡിഎഫ് ജില്ലാ കൺവീനർ വി ചാമുണ്ണി, സിപിഐഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലായിരുന്നു ആദ്യ സ്വീകരണം.

ചൊവ്വാഴ്ച തൃത്താല കൂറ്റനാട് നിന്നും പര്യടനം തുടങ്ങി പാലക്കാട് സമാപിക്കും. ബുധനാഴ്ച കോങ്ങാട് നിന്നും ആരംഭിച്ച് വടക്കഞ്ചേരിയിൽ സമാപിക്കുന്ന വടക്കൻ മേഖല വികസനമുന്നേറ്റ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂരിലേക്ക് പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News