മാന്നാറിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയത് സ്വർണ്ണകള്ളക്കടത്തുകാർ. നിരവധി തവണ പെൺകുട്ടിയെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായ് തെളിഞ്ഞു. ഏറ്റവും ഒടുവിൽ ഒന്നര കിലോ സ്വർണ്ണം നാട്ടിലെത്തിച്ചു.ഇത് ഉടമകൾക്ക് കൊടുക്കാതിരുന്നതാണ് തട്ടികൊണ്ട് പോകലിനു കാരണം.
കൊടുവള്ളി സ്വദേശി രാജേഷ് രണ്ട് തവണ പെൺകുട്ടിയുടെ വീട്ടിലെത്തി സ്വർണ്ണം ആവശ്യപെട്ടെങ്കിലും നഷ്ടപ്പെട്ടു എന്ന മറുപടിയാണ് ഉണ്ടായത്. ഇതിനു ശേഷമാണ് ഇവർ മാരകായുധങ്ങളുമായെത്തി തിങ്കളാഴ്ച പുലർച്ചെ പെൺകുട്ടിയെ തട്ടികൊണ്ട് പോയത്.പെൺകുട്ടിയുടെ യാത്രാരേഖകളും മൊബൈൽ ഫോണും പോലീസ് പരുശോധിച്ച് വരുന്നു.
തട്ടികൊണ്ട് പോകൽ സംഘത്തിലെ ഒരാൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്.മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ DySP പറഞ്ഞു. ഇക്കഴിഞ്ഞ 19 നാണ് ദുബായിൽ നിന്ന് മാന്നാർ സ്വദേശിയായ പെൺകുട്ടി നാട്ടിലെത്തിയത്.
കളളക്കടത്ത് സംഘത്തിലെ ചിലർക്ക് കോൺഗ്രസ്സ് നേതാക്കളുമായുള്ള അടുത്ത ബന്ധം തെളിയിരുന്ന ചിത്രങ്ങളും പുറത്തു വന്നു. പെൺകുട്ടി പോലീസ് കസ്റ്റഡിയിലാണ്.
Get real time update about this post categories directly on your device, subscribe now.