കോഴിക്കോട് നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് ഇത് ആദ്യം അറിഞ്ഞത്.
പൊള്ളലേറ്റ നാലു പേരുടേയും നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here