കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല

കര്‍ണാടകയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കര്‍ശനമാക്കാതെ കര്‍ണാടക. ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമെ ഇന്നു മുതല്‍ കര്‍ണാടകയില്‍ പ്രവേശനം അനുവദിക്കൂ എന്ന തീരുമാനപ്രകാരം അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇന്ന് മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പരിശോധന ആരംഭിച്ചിട്ടില്ല.

കാസര്‍കോട് സ്വദേശിയായ അഭിഭാഷകന്‍ എ സുബ്ബയ്യറൈ ഈ നിബന്ധനക്കെതിരെ നല്‍കിയ പരാതി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ നിബന്ധന ഒഴിവാക്കണമെന്ന് കേരളാ ഡിജിപി കഴിഞ്ഞ ദിവസം കര്‍ണാടക ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് പരിശോധന നിര്‍ബന്ധമാക്കുന്നത് തല്ക്കാലം നിര്‍ത്തിവച്ചിട്ടുള്ളതെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അണ്‍ലോക്ക് നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ബി ജെ പി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here