ബി.ജെ.പിയുമായി യുഡിഎഫ് ധാരണയുണ്ടെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വികസന രാഷ്ട്രീയത്തിന് സ്വീകാര്യത – വിവാദങ്ങള്‍ക്കൊണ്ട് തളര്‍ത്താമെന്ന യുഡിഎഫ് മോഹത്തിന് തിരിച്ചടിയാണ് ഈ ജാഥയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വമായ ജനപിന്തുണയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
ബി.ജെ.പിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണകളില്‍ നിന്നും യുഡിഎഫ് വിട്ടു നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കണം. ജമാഅത്തെ ഇസ്ലമായുമായി സഖ്യം തുടരുമോ എന്നതും വിശദീകരണം.
ബി.ജെ.പിക്ക് സാധാരണക്കാരനോട് ഒരു ഉത്തരവാദിത്വവുമില്ല. കോര്‍പ്പറേറ്റുകളോട് മാത്രമാണ് താല്‍പര്യം. കര്‍ഷക സമരത്തില്‍ അവസരവാദ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് മെല്ലെ മെല്ലെ ഇല്ലാതാവുകയാണ്.
ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് നേതൃത്വം മാറി. കോണ്‍ഗ്രസ് അണികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം. പോണ്ടിച്ചേരിയില്‍ ഇതാണ് കണ്ടത്.
Get real time update about this post categories directly on your device, subscribe now.