അച്ഛന്റെ പിറന്നാൾ ദിനത്തിൽ മകന്റെ സംഗീതാർച്ചന

പ്രശസ്ത പിന്നണി ഗായകൻ കെ.പി ബ്രഹ്മാനന്ദന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ മകനായ രാകേഷ് ബ്രഹ്മാനന്ദന്റെ സംഗീതാർച്ചന. തന്റെ അച്ഛൻ ആലപിച്ച ഹിറ്റ് ഗാനമായ ‘താമരപ്പൂ നാണിച്ചു’ എന്ന പാട്ടിന്റെ പുതിയ രൂപം ആവിഷ്ക്കരിച്ചാണ് രാകേഷ് അച്ഛനോടുള്ള തന്റെ സ്നേഹവും അദരവും വെളിവാക്കിയത്.


രാകേഷ് ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പിന്റെ ദൃശ്യ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിബി ഗോപാലനാണ്. രാകേഷും എയ്കയുമാണ് രംഗങ്ങളിൽ എത്തുന്നത്. വേണു സംവിധാനം ചെയ്ത ടാക്സി കാർ എന്ന ചിത്രത്തിലേതാണ് ഗാനം. ശ്രീകുമാരൻ തമ്പി എഴുതി ആർ.കെ ശേഖർ ഇൗണമിട്ട ഗാനം അക്കാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News