സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുവത്തൂർ മുൻ എം എൽ എ യുമായ ബി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അധസ്ഥിതവർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച പോരാളിയായിരുന്നു ബി രാഘവൻ. മണ്ണിൽ വിയർപ്പൊഴുക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയർത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്നിൽ നിന്നു. നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച ഇടപെടലായിരുന്നു രാഘവന്‍റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അകാലത്തിലുള്ള ആ വിയോഗം നാടിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. ബി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് കൊട്ടാരക്കരയില്‍ നടത്താനിരുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ ഒഴിവാക്കി.
മറ്റ് മേഖലകളിലുള്ള ജാഥ പര്യടനങ്ങള്‍ക്ക് മാറ്റമില്ല. എം വി ഗോവിന്ദന്‍ മാസ്റ്ററാണ് വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്.
Get real time update about this post categories directly on your device, subscribe now.