അസം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തിലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചു പ്രസ്താവന നടത്താൻ മോദിക്ക് എന്ത് അധികാരമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന സ്ഥാപനമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.
അതേ സമയം കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗവും പുരോഗമിക്കുന്നു.
അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ചേരുന്നതിന് മുന്നേ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണ് മോദി നടത്തുന്നതെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക് എന്താണ് അധികാരമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. ഭരണഘടന അനുച്ഛേദം 324 പ്രകാരം സ്വതന്ത്ര അധികാരമുള്ള സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വലിയ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുമാകും കൂടുതല്‍ ഘട്ടങ്ങള്‍. കേരളം, അസം , പുതുച്ചേരി സംസ്ഥാനങ്ങളിലും എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് യോഗം തീരുമാനിക്കും. സുരക്ഷാ ഒരുക്കങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരടങ്ങുന്ന കമ്മീഷന്‍ യോഗം തീരുമാനമെടുത്താല്‍ അധികം വൈകാതെ തീയതി പ്രഖ്യാപനമുണ്ടാകും
Get real time update about this post categories directly on your device, subscribe now.