അടിമാലി പള്ളിവാസല്‍ കൊലപാതകം ; പെണ്‍കുട്ടിയുടെ ബന്ധു ആത്മഹത്യ ചെയ്ത നിലയില്‍

അടിമാലി പള്ളിവാസല്‍ കൊലപാതകത്തിന്റെ പ്രതി എന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുവായ അരുണ്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് രാവിലെ പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here