സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും.
സി ഇ ഒ ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് വാക്‌സിന്‍ നല്‍കുമെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ദ്രുതഗതയില്‍ പുരോഗമിക്കുന്നുവെന്നും ടികാറാം മീണ പറഞ്ഞു.
15730 അധിക പോളിംഗ് ബൂത്തുകളാണ് വേണ്ടത്. ഇത് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രശ്‌നബാധിത പോളിംഗ് ബൂത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചതായും 150 കമ്പനി കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പക്ഷപാതപരമായ പ്രവര്‍ത്തനമുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ടിന് ശ്രമിക്കുന്ന വര്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ അവര്‍ അതിന്റെ വിശദാംശങ്ങള്‍ 3 തവണ പരസ്യപ്പെടുത്തണമെന്നും എന്ത് കൊണ്ട് ഇതിലും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൂടെ എന്ന ചോദ്യവും ഇത്തവണ പാര്‍ട്ടികളോട് ചോദിക്കുമെന്നും ടികാറാം മീണ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.