യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു.വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.

ഇടപാടിലെ കമ്മീഷന്‍ തുക ആഭ്യന്തര വിപണിയില്‍ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. നിലവില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സന്തോഷ് ഈപ്പനെ ഇ ഡി ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കും.

1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയെന്ന കസ്റ്റംസ് കേസില്‍ സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News