വിനീതിന്റെ വരികള്‍;അല്‍ഫോണ്‍സിന്റെ സംഗീതം, കഥകള്‍ ചൊല്ലിടാം ഗാനം പുറത്തുവിട്ടു

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം പകര്‍ന്ന പുതിയ ആല്‍ബം കഥകള്‍ ചൊല്ലിടാം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസന്‍ വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്‌സിങ്ങും അറേഞ്ച്‌മെന്റും ചെയ്തിരിക്കുന്നത്.

ഗാനത്തിന്റെ എഡിറ്റിങ്ങും സംവിധാനവും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News