കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം

കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം.  അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന വ്യവസ്ഥ.

യുഎപിഎ കേസില്‍ സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് കോടതി ജാമ്യം അനുവദിച്ചത്. 25 പ്രതികളുള്ള കേസില്‍ 10 പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സിബിഐ രാഷ്ട്രീയ ലക്ഷൃത്തോടെയാണ് പ്രതികള്‍ക്കെതിരെ, യുഎപിഎ ചുമത്തിയതെന്ന ആരോപണം ഉയര്‍ന്ന കേസ്സാണിത്. സിബിഐ യുടെ എതിര്‍പ്പ് അവഗണിച്ചാണ് കോടതി, 15 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News