കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്ക് ; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് പോണ്ടിച്ചേരിയിലെതെന്നും ബാലഗോപാല്‍ പറഞ്ഞു. കൈരളി ന്യൂസ് പ്രക്ഷേപമം ചെയ്യുന്ന ന്യൂസ് ആന്റ് വ്യൂസ് ചര്‍ച്ചയിലാണ് ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പോണ്ടിച്ചേരിയില്‍ 5 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് പോയത് 16 പേരായിരുന്നു ഉണ്ടായിരുന്നത്. വോട്ടിംഗ് നടന്നപ്പോള്‍ 12 പേരുടെ വോട്ടായിരുന്നു കോണ്‍ഗ്രസിന് കിട്ടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 5പേര്‍ വോട്ട് ചെയ്തില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല എന്ന് മാത്രമല്ല, ഇന്ത്യയില്‍ ആകെ മൂന്ന് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കകത്ത് കോണ്‍ഗ്രസ് അങ്ങനെ ചുരുങ്ങേണ്ടതായിരുന്നില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുന്ന തരത്തില്‍ ഭൂരിപക്ഷം കിട്ടി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു താഴെ വീണു.

പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേര്‍ന്നു. 15 വര്‍ഷങ്ങള്‍ക്കുശേഷവും കോണ്‍ഗ്രസിന് അവിടെ അവസരം കൊടുത്തിട്ടും കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു. പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ബിജെപിയിലേക്ക് ചേര്‍ന്നതാണ് മധ്യപ്രദേശില്‍ കണ്ടത്.

അരുണാചല്‍പ്രദേശില്‍ 43ഓ 44ഓ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. അതില്‍ 43 പേരും ബിജെപിയിലേക്ക് ചേര്‍ന്നു. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി് വന്നത് കോണ്‍ഗ്രസ് ആയിരുന്നു. പക്ഷേ, അവിടെ മന്ത്രി സഭ ഉണ്ടാക്കിയത് ബിജെപി ആയിരുന്നു. ഈ കോണ്‍ഗ്രസുകാര്‍ എല്ലാം അങ്ങോട്ട് ചേര്‍ന്നു. അങ്ങനെ കോണ്‍ഗ്രസിന് വോട്ടു കിട്ടിയാല്‍ അത് ഞങ്ങളുടെ തന്നെയാണെന്ന് ഉറപ്പിലാണ് ബിജെപി ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

അങ്ങനെ ഒരു സ്ഥിതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാരായണസ്വാമി എന്ന കോണ്‍ഗ്രസിന്റെ നേതാവ്. അവിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഉള്ള ആളുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടു പോയത്.

കോണ്‍ഗ്രസിന്റെ മന്ത്രിസഭ ഉണ്ടായാല്‍ ഏറ്റവും ഉറപ്പു ബിജെപിക്കാണ്. ബിജെപിക്ക് എളുപ്പം വാരി കൂട്ടാവുന്ന ആളുകള്‍ കോണ്‍ഗ്രസിലാണ്.

എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് ബിജെപിക്കാര്‍. അവരെ ജനങ്ങള്‍ തള്ളിക്കളയും അതില്‍ യാതൊരു സംശയവും ഇല്ല .പക്ഷേ, അതിനെതിരായി നില്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷകക്ഷിയിലെ പ്രധാനപ്പെട്ട ഒന്നായ കോണ്‍ഗ്രസ് ഇപ്പോള്‍ മെലിഞ്ഞ് മെലിഞ്ഞ് ഈ അവസ്ഥയില്‍ ആയി.

കോണ്‍ഗ്രസ് പാര്‍ട്ടി എവിടെ ഗവണ്‍മെന്റ് ഉണ്ടാക്കിയാലും ആ സര്‍ക്കാര്‍ താഴെ പോകുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്. ബാലഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here