ചിക്കന്‍ പെരട്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കിയാലോ?

ചിക്കന്‍ ഏവര്‍ക്കും ഏരെ ഇഷ്ടമുള്ള വിഭവമാണ്. ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ എന്നു തുടങ്ങി ബക്കറ്റ് ചിക്കന്‍ വരെ നമ്മെ ഏറെ കൊതിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാന വിഭവമാണ് ചിക്കന്‍ പെരട്ട്. കോഴി പെരട്ട് അഥവാ ചിക്കന്‍ പെരട്ട് എങ്ങനെയാണുണ്ടാക്കുന്നതെന്നൊന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകകള്‍

വറ്റല്‍ മുളക്, മഞ്ഞള്‍ പൊടി ,മല്ലിപൊടി ,കറിവേപ്പില ,ഉപ്പ്, കടുക്, ബേ ലീഫ്, പിന്നെ കുറച്ചു ചുമന്നുള്ളിയും ഒരു കഷ്ണം ഇഞ്ചിയും. ചിക്കനും.

എങ്ങനെ തയ്യാറാക്കാം

ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആയി മുറിച്ച്. അതിലേക്കു വറ്റല്‍ മുളകു നന്നായി ചതച്ചതും മല്ലിപൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. കുറച്ചു നേരം വയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ഇഞ്ചി ചതച്ചതും ഉള്ളി ചതച്ചതും കറി വേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു നേരം മൂടി വയ്ക്കുക. പിന്നെ തീ കുറച്ചു വച്ച് ഇളക്കി കൊടുത്തു നന്നായി പെരട്ടി എടുക്കുക. നാടന്‍ കോഴി ആണ് നല്ലത്. വിഭവം വാങ്ങുന്നതിനു മുന്‍പ് അവസാനം കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും കറിവേപ്പിലയും ഇട്ടു മൂത്തു കഴിയുമ്പോള്‍ തീ ഓഫ് ചെയ്ത് എല്ലാ മസാലയും കൂടി നിങ്ങളുടെ രുചിക്ക് അനുസരിച്ചു ചേര്‍ത്ത് ഒന്ന് മൂപ്പിച്ചു ചിക്കനില്‍ചേര്‍ത്ത് ഇളക്കി പെരട്ടി എടുക്കുക..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News