
ബംഗളൂരു ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിക്കെതിരായ നുണകഥ പൊളിയുന്നു
ബിനീഷ് കോടിയേരിക്കെതിരായ നുണകഥ പൊളിഞ്ഞ് വീഴുന്നു. ബംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി പ്രതിയല്ല. നാക്കോര്‍ട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് പ്രതിയല്ല. കേസില്‍ ആകെ 10 പ്രതികള്‍ മാത്രം. ബിനീഷ് മയക്കുമരുന്ന് കേസില്‍ ഇതോടെ പ്രതിയാണെന്ന കളളകഥക്ക് ഇതോടെ വിരാമമായി
ഇന്ന് ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിനീഷ് കോടിയേരിയുടെ പേര് ഇല്ലത്തത്. ഇതോടെ മയക്കുമരുന്ന് കേസില്‍ ബിനീഷിന് പങ്കില്ലെന്ന് തെളിഞ്ഞു. ബാഗ്ലൂള്‍ സ്വദേശിയായ അനിഖയാണ് കേസിലെ ഒന്നാം പ്രതി. മലയാളിയും, ബിനീഷിന്റെ സുഹൃത്തായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി.
മലായാളിയായ റിജേഷ് രവീന്ദ്രന്‍, ആദം പാഷ, സുഹാസ് ഗൗഡ, ചേതന്‍ ബാബോല്‍ക്കര്‍, ദീക്ഷിതാ ബെപ്പണ, ജയേഷ് ചന്ദ്ര ജെറാള്‍ഡ് പ്രവീണ്‍ കുമാര്‍, ജിമീറീസ് എന്നീവരാണ് പ്രതികള്‍. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ഹോട്ടല്‍ ബിസിനെസ് തുടങ്ങാന്‍ പണം കടമായി നല്‍കി എന്ന ഏക ആക്ഷേപത്തിന്റെ പേരിലാണ് കേസ് കെട്ടിചമച്ചതെന്ന് തെളിയുകയാണ് .
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് വാര്‍ത്താസമ്മേളനം നടത്തി മയക്ക് മരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ബന്ധം ഉണ്ടെന്ന് ആദ്യം ആക്ഷേപിച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷവും ,ബിജെപിയും വിഷയം ഏറ്റെടുത്ത് രംഗത്തെത്തി.
അനുപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കി എന്നതിന്റെ പേരില്‍ ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നിലവില്‍ ബിനീഷ് കോടിയേരി. നീണ്ട ഏഴുമാസത്തെ അന്വേഷണത്തിന് ഒടുവിലാണ് ബിനീഷേ കോടിയേരി ലഹരി മരുന്ന് കേസല്‍ പ്രതിയല്ലെന്ന് നര്‍ക്കോര്‍ട്ടിംഗ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here